LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൂജാരി പിൻമാറിയിട്ടും ചടങ്ങുകൾ ഒറ്റയ്ക്ക് ചെയ്ത് സ്വയം വിവാഹിതയായി യുവതി

പൂജാരി പിൻമാറിയിട്ടും സ്വയം വിവാഹംചെയ്ത് യുവതി. ക്ഷമ ബിന്ദു എന്ന ഗുജറാത്ത് സ്വദേശി സ്വയം വിവാഹിതയാവുകയാണെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആദ്യ 'സോളോഗമി വിവാഹം' എന്ന നിലയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. താന്‍ ഒരിക്കലും മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ വധുവാകാൻ ആഗ്രഹമുണ്ട് എന്നുമാണ് സ്വയം വിവാഹിതയായിക്കൊണ്ട് ക്ഷമ പറഞ്ഞത്. വിവാഹത്തിന് ശേഷം പിന്തുണയറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ക്ഷമ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെയാക്കാന്‍ കാരണം. 'സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു. എന്റെ മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണ്. അവർ വിവാഹത്തിനു സമ്മതിച്ചു' എന്നും ക്ഷമ ബിന്ദു പറഞ്ഞു.

ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും അത് ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാകുമെന്നുമായിരുന്നു വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത ശുക്ല പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് മിലിന്ദ ഡിയോറയും സോളോഗമിക്കെതിരെ രംഗത്ത് വന്നിരുന്നു. ഭ്രാന്തിന്റെ അതിര്‍വരമ്പത്തിയതിന്റെ ഉദാഹരണമാണിതെന്നായിരുന്നു മിലിന്ദിന്റെ പ്രതികരണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തീരുമാനത്തില്‍ നിന്നും ഒരുതരി പിന്നോട്ടില്ലെന്ന് പറഞ്ഞ ക്ഷമ ഗോവയിലേക്ക് ഹണിമൂണ്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. സോഷ്യോളജിയില്‍ ബുരുദം നേടിയ അവര്‍ ഒരു സ്വകാര്യ കമ്പനിയില്‍ റിക്രൂട്ട്‌മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ്.

എന്താണ് സോളോഗമി വിവാഹം?

ഒരു വ്യക്തി അയാളെ തന്നെ ഇണയായി തിരഞ്ഞെടുക്കുന്നതിനേയാണ് സോളോഗമി എന്ന് പറയുന്നത്. സ്വതന്ത്രയായി ജീവിക്കണമെന്ന തോന്നലിനെയാണ് സോളോഗമി അഥവാ സ്വയം വിവാഹംചെയ്യല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മാലയിടല്‍, സിന്ദൂരം ചാര്‍ത്തല്‍ പോലുള്ള പതിവ് രീതിയിലാകും സോളോഗമി വിവാഹവും നടക്കുക. സോളോഗമി വിവാഹത്തിനെ ഓട്ടോഗമി എന്നും പറയും. മറ്റ് ലോക രാജ്യങ്ങളില്‍ ഇത് നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലിത് നിയമപരമല്ല. ഹിന്ദു മാരേജ് ആക്ട് പ്രകാരം രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിനല്ലാതെ നിലവില്‍ നിയമ സാധുതയില്ല.

യുഎസിലെ ഡെന്റൽ ഹൈജീനിസ്റ്റായ ലിന്‍ഡ ബേക്കര്‍ എന്ന യുവതിയാണ് ലോകത്താദ്യമായി സോളോഗമി വിവാഹംചെയ്തത്. 1993ലാണ് സംഭവം. സ്വയം വിവാഹംചെയ്യുന്നവര്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്നതിനായി 'Marry Yourself' എന്ന പേരില്‍ ഒരു സംഘടനതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കായി സ്പെഷ്യല്‍ വെഡിങ് പാക്കേജുകല്‍ നല്‍കുന്ന ട്രാവല്‍ കമ്പനികള്‍ മുതല്‍ വിവാഹ വസ്ത്രം, ഫോട്ടോഷൂട്ട്, ഹണിമൂണ്‍ പാക്കേജുകള്‍, സെക്സ് കിറ്റുകള്‍ വരെ നല്‍കുന്ന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Contact the author

National Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More