തമിഴ്നാട്ടില് കൊവിഡ് ബാധിതരുടെ എണ്ണം 10585 ആയി. ഇന്നലെ മാത്രം രോഗം അഞ്ഞൂറിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 74 ൽ എത്തി. 6279 ആണ് ചെന്നൈ നഗരത്തിൽ രോഗബാധിതരുടെ എണ്ണം. ഇവിടെ 5025 പേരാണ് ചികിത്സയിലുള്ളത്. തിരുവാളൂരിൽ 526 പേർക്കും, ചെങ്ങൽപേട്ടിൽ 463 പേർക്കും കാഞ്ചീപുരത്ത് 179 പേർക്കും മധുരയിൽ 147 പേർക്കും തിരുന്നൽവേലിയിൽ 180 പേർക്കമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10989 ആയി. അതേസമയം രോഗ മുക്തിനേടുന്നവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഗുജറാത്തിൽ കൂടുതലാണ്. 4308 പേരാണ് ഇവിടെ ഇതുവരെ രോഗമുക്തി നേടിയത്. 625 പേരാണ് ഗുജറാത്തിൽ വൈറസ് ബാധമൂലം മരിച്ചത്
രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 70 പേർക്ക് രോഗം സ്ഥീരികരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു. അതേസമയം 47 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം മൂവായിരത്തിന് അടുത്തെത്തി. 1911 പേരാണ് ചികിത്സയിലുളളത്. രോഗം ബാധിച്ച് 128 പേരാണ് ഇതുവരെ മരിച്ചത്. ജയ്പൂരിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്(1552). ജോധ്പൂർ,ഉദയ്പൂർ കോട്ട അജ്മൂർ നാഗൂർ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.