LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാരത്‌ ജോഡോ യാത്രയെ പിന്തുണക്കണം- ആനന്ദ്‌ പട് വര്‍ദ്ധന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയെ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രമുഖ ഡോക്യുമെന്‍ററി സംവിധായകനും ആക്ടിവിസ്റ്റുമായ ആനന്ദ്‌ പട് വര്‍ദ്ധന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയിലെ പ്രത്യേക സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം. ബിജെപിയുടെ ഉയര്‍ച്ചക്ക് കാരണമായി നാം പലരും കുറ്റപ്പെടുത്തുന്നത് ബിജെപിയെയാണ് എന്നാല്‍ ഈ ഘട്ടത്തില്‍ നാം നിര്‍ബന്ധമായും രാഹുല്‍ ഗാന്ധി നയിക്കുന്ന ജാഥയ്ക്കൊപ്പം നില്‍ക്കണം- ആനന്ദ്‌ പട് വര്‍ദ്ധന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത ഭാരത്‌ ജോഡോ യാത്ര കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലൂടെ യാത്ര തുടരുകയാണ്. നേരത്തെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണന്‍ രാഹുലിന്റെ യാത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജാഥയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള അതിര്‍ത്തിയില്‍ സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് അടൂര്‍ പറഞ്ഞത്. സാധാരണക്കാര്‍ക്കും കലാകാരന്മാര്‍ക്കും ഭയരഹിതരായി ജീവിക്കാന്‍ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യമാണ് എന്നും അടൂര്‍ ഗോപാലകൃഷണന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രമുഖ സംഗീതജ്ഞയും ഗായികയുമായ ഡോ. എം ജെ ഓമനക്കുട്ടി, മലങ്കര ഓര്‍ത്തോഡോക്സ് സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് ബാവ, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ്‌ ജെ നെറ്റോ, സ്വാമി ഗുരുരത്നം, തിരുവനന്തപുരം പാളയം ഇമാം ഡോ. വി പി സുഹൈബ്, സംഗീതജ്ഞന്‍  കാവാലം ശ്രീകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  

Contact the author

National Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More