LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരം ഒഴിവാക്കാന്‍ ഇടപെട്ട് ജയറാം രമേശ്‌

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന മത്സരം ഒഴിവാക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ജയറാം രമേശ്‌ ഇടപെടല്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്‌. മത്സരം ഒഴിവാക്കി അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് ജയറാം രമേശ്‌ നീക്കം നടത്തുന്നത്. ഐക്യകണ്‌ഠേനയുള്ള തീരുമാനത്തിലൂടെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോഴും സമയവായത്തിലാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ 1938, 1950, 1997, 2000 എന്നീ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. പക്ഷെ 'എല്ലാവരോടും സംസാരിച്ച് അനുയോജ്യനായ ഒരാളെ കണ്ടെത്തണം' എന്ന കെ കാമരാജിന്റെ ആശയത്തിനൊപ്പമാണ് താനെന്ന് ജയറാം രമേശ്‌ മാധ്യമങ്ങളോട് പറഞ്ഞു. 

തരൂരിനെ മത്സരത്തിന് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്നും ഇതുവരെ ആരുടെ പേരും നിര്‍ദ്ദേശിച്ചിട്ടില്ല. മത്സരത്തിനേക്കാള്‍ എല്ലാവരും ഐക്യകണ്‌ഠേന അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഒരോയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ് -ജയറാം രമേശ്‌ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 17- നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനോടാണ് ഗാന്ധി കുടംബം താല്‍പ്പര്യപ്പെടുന്നതെന്നാണ് വിവരം. വടക്കേ ഇന്ത്യയില്‍ നിന്നോ ദളിത് വിഭാഗത്തില്‍ നിന്നോ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതാണ് കോണ്‍ഗ്രസിന് അനുയോജ്യമെന്ന് വാദം ഉയർത്തി തരൂരിനെ നേരിടാനാണ് ഔദ്യോഗിക പക്ഷത്തിൻറെ നീക്കമെന്നും അനൌദ്യോഗിക വിവരം.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More