കൊച്ചി: അക്രമകാരികളായ തെരുവുനായകളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കേരളാ ഹൈക്കോടതി. അക്രമസ്വഭാവം കാണിക്കുന്ന നായകളെ തെരുവുകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഉടനടി പ്രശ്നത്തിന് പരിഹാരം കാണണമെന്നും എന്തൊക്കെ നടപടികളാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തെരുവുനായ്ക്കളെ അനധികൃതമായി കൊന്നൊടുക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. അതേസമയം, തെരുവു നായ പ്രശ്നത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തതായി അഡീഷണല്‍ അഡ്വക്കറ്റ് അശോക് എം ചെറിയാന്‍ അറിയിച്ചു.