LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രിമാരുടെ വിദേശയാത്രകള്‍ ജനങ്ങളെ ബോധിപ്പിക്കണം -വി ഡി സതീശന്‍

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രകള്‍ ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേശയാത്രവഴി 300 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെക്ക് എത്തിയെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ല. മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട്‌ മാത്രമാണ്. അതോടൊപ്പം കെ ഫോണ്‍ പദ്ധതി അടിമുടി ദുരൂഹമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. 83 ശതമാനം പൂര്‍ത്തിയായിട്ടും ഒരാള്‍ക്ക് പോലും കണക്ഷന്‍ കിട്ടിയില്ല. കെ ഫോണില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും യൂറോപ്പ് യാത്രയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തിയിരുന്നു. മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും ടൂറിസം മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചുമാസത്തിനിടെ താന്‍ ആകെ ഒരു തവണ മാത്രമാണ് വിദേശത്ത് പോയതെന്നും മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും അതിനായി യാത്ര നടത്തുന്നതിൽ തെറ്റില്ലെന്നുമായിരുന്നു  ഇ പി ജയരാജന്‍റെ പ്രതികരണം. യാത്രകളിലൂടെപല രാജ്യങ്ങളുടെയും അവസ്ഥ പഠിക്കാനാകും. വിദേശയാത്ര ഒഴിവാക്കിയാൽ സാമ്പത്തിക പ്രശ്നം തീരുമോയെന്നും ജയരാജൻ ചോദിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More