LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍നിന്ന് നീക്കംചെയ്യണമെന്ന പരാതി വിജിലന്‍സ് ഫയലില്‍ സ്വീകരിച്ചു

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍നിന്ന് നീക്കംചെയ്യണമെന്ന പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. എല്‍ ജെ ഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ നല്‍കിയ പരാതിയാണ് വിജിലന്‍സ് സ്വീകരിച്ചത്. തെളിവ് നശിപ്പിക്കല്‍, അധികാര ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചെയ്ത ശ്രീറാമിനെ സിവില്‍ സര്‍വീസില്‍നിന്ന് നീക്കംചെയ്യാന്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും ക്രിമിനല്‍ കേസ് പ്രതിയായിരിക്കെ ജോയിന്റ് സെക്രട്ടറി റാങ്കിലേക്ക് ലഭിച്ച സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സലീം മടവൂര്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുളള കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍  ചുമതലയേറ്റ് ദിവസങ്ങള്‍ക്കുളളില്‍  ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു.  സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൊച്ചി ആസ്ഥാനത്ത് ജനറല്‍ മാനേജറായാണ് പുതിയ നിയമനം. അതിനിടെയാണ് ശ്രീറാമിനെ സിവില്‍ സര്‍വീസില്‍നിന്ന് നീക്കംചെയ്യണമെന്ന പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More