LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ന് മെഡിക്കല്‍ കോളേജിന് മോദിയുടെ പേരിടും, നാളെ നോട്ടില്‍ ഗാന്ധിക്കുപകരം മോദി വരും- കെ ടി രാമറാവു

ഹൈദരാബാദ്: അഹമ്മദാബാദിലെ എല്‍ ജി മെഡിക്കല്‍ കോളേജിന്റെ പേര് നരേന്ദ്രമോദി മെഡിക്കല്‍ കോളേജ് എന്ന് പുനര്‍നാമകരണം ചെയ്തതിനുപിന്നാലെ പ്രധാനമന്ത്രിക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമെതിരെ പരിഹാസവുമായി തെലങ്കാന രാഷ്ട്രസമിതി (ടി ആര്‍ എസ്) വര്‍ക്കിംഗ് പ്രസിഡന്റും വ്യവസായ മന്ത്രിയുമായ കെ ടി രാമറാവു. നിര്‍മ്മലാ സീതാരാമന്‍ എന്തെങ്കിലും ഒരു വഴിയുണ്ടെങ്കില്‍ മഹാത്മാഗാന്ധിക്കുപകരം നരേന്ദ്രമോദിയുടെ ചിത്രം പതിച്ച പുതിയ കറന്‍സികള്‍ അച്ചടിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുമായിരുന്നു എന്നാണ് കെ ടി രാമറാവുവിന്റെ പരിഹാസം.

'അഹമ്മദാബാദിലെ എല്‍ ജി മെഡിക്കല്‍ കോളേജിന്റെ പേര് ഇനിമുതല്‍ നരേന്ദ്രമോദി മെഡിക്കല്‍ കോളേജ് !സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നേരത്തെ തന്നെ നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന് എന്തെങ്കിലും ഒരു വഴിയുണ്ടായിരുന്നെങ്കില്‍ മഹാത്മാഗാന്ധിക്കുപകരം, മോദിയുടെ ചിത്രം വരുന്ന പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ആര്‍ ബി ഐക്ക് ഉത്തരവിട്ടേക്കും'- കെ ടി രാമറാവു പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞിരുന്നു. അതിന് അഹമ്മദാബാദിന്റെ പേര് അദാനിബാദ് എന്നാക്കി മാറ്റാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു കെ ടി രാമറാവുവിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റുന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More