LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നേതാവാകാന്‍ സ്‌റ്റേജില്‍ കയറിയിരിക്കണമെന്നില്ല; ഭാരത് ജോഡോ യാത്രയിലുടനീളം സ്‌റ്റേജില്‍ കയറില്ലെന്ന് കെ മുരളീധരന്‍ എംപി

കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കരുനാഗപ്പളളിയിലെ സമാപന പരിപാടി നിലത്തിരുന്നു കാണുന്ന കെ മുരളീധരന്‍ എംപിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ വേദിയില്‍ ഇരിപ്പിടം കിട്ടാത്തതിലുളള പ്രതിഷേധം പ്രകടിപ്പിച്ചാണ് കെ മുരളീധരന്‍ തറയിലിരുന്നത് എന്നും യാത്ര കഴിയുന്നതുവരെ സ്റ്റേജില്‍ കയറില്ലെന്ന് അദ്ദേഹം പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ മുരളീധരന്‍ എംപി.

'സ്റ്റേജിലിരുന്നാലേ നേതാവാകൂ എന്നുളളത് ഒരു തെറ്റായ ധാരണയാണ്. ചെറിയ സ്റ്റേജാണ്. സി ആര്‍ പി എഫുകാര്‍ക്കുതന്നെ വലിയ ബുദ്ധിമുട്ടാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയാണല്ലോ ഞങ്ങള്‍ക്കും പ്രധാനം. അതുകൊണ്ട് ഞാന്‍ കരുതി ഇരുപത്തിയെട്ടാം തിയതി ജാഥ കഴിയുന്നതുവരെ ഒരിടത്തും സ്റ്റേജില്‍ കയറാതെ ഒരു മാതൃക കാണിക്കാമെന്ന്'-കെ മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാത്തവരാണ് സ്റ്റേജില്‍ കയറി നില്‍ക്കുന്നതെന്നും താന്‍ ഇനി മുഴുവന്‍ സമയവും നിലത്തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കെ മുരളീധരന്‍ ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. 'നടക്കാത്തവര്‍ വേദിയിലും നടക്കുന്നവര്‍ പുറത്തുമാണ്. നടക്കാത്തവര്‍ വേദിയില്‍ തിക്കിത്തിരക്കുന്നതുകാരണം ഇനി മുഴുവന്‍ നിലത്തിലിക്കാനാണ് തീരുമാനം. സ്റ്റേജില്‍ ഇനി കയറില്ല. രാഹുല്‍ ഗാന്ധിക്കൊപ്പം കേരളാ അതിര്‍ത്തി പിന്നിടുന്നതുവരെ നടക്കും'-എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More