LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പട്ടി കടിക്കുന്നത് സാധാരണ സംഭവമാണെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: പട്ടി കടിക്കുന്നത് സാധാരണ സംഭവമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മജിസ്‌ട്രേറ്റിനെ വരെ പട്ടി കടിച്ചിട്ടുണ്ടെന്നും ഇതൊന്നും വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 'പട്ടി കടിക്കുന്നതൊക്കെ വാര്‍ത്തയാക്കി ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കാന്‍ ശ്രമിക്കരുത്. നാട്ടിലെ നിയമങ്ങള്‍ പാലിക്കണം. കടിക്കുന്ന പട്ടിയെ തല്ലിക്കൊല്ലരുതെന്ന് കോടതി പോലും പറഞ്ഞിട്ടുണ്ട്. കൂട്ടായി ചര്‍ച്ചകള്‍ ചെയ്തുവേണം ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍'-ഇ പി ജയരാജന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരുവുനായ്ക്കള്‍ കൂട്ടംചേരുന്നതും ആക്രമിക്കുന്നതും അവരുടെ കുറ്റം കൊണ്ടല്ലെന്നും മാലിന്യം തളളുന്നതാണ് അതിനുകാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. നായ്ക്കളെ തല്ലിയും വിഷം കൊടുത്തും കെട്ടിത്തൂക്കിയും കൊന്ന് തെരുവുനായ ശല്യത്തിന് പരിഹാരം കാണാനാവില്ല. അത്തരം കൃത്യങ്ങള്‍ അംഗീകരിക്കാനാവില്ല. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാന്‍ പ്രാദേശിക തലത്തില്‍ അനിമല്‍ ഷെല്‍ട്ടര്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More