LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രിയും ഗവര്‍ണറും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യരല്ല- രമേശ് ചെന്നിത്തല

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യരല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ടുപേരും കേരളത്തെ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും പിണറായി വിജയനും ആരിഫ് മുഹമ്മദ് ഖാനും ആ സ്ഥാനങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'മുഖ്യമന്ത്രിയും ഗവര്‍ണറും സംസ്ഥാനത്തെ ജനങ്ങളോട് അനീതി കാട്ടുകയാണ് എന്നാണ് എന്റെ അഭിപ്രായം. നിയമവിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ ബില്ലുകള്‍ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഗവര്‍ണറും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ബാധ്യസ്ഥനാണ്'- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കം നാടകമാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. 'സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്താല്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും  സര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യം ഗവര്‍ണര്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം ബിജെപി ആര്‍ എസ് എസ് വക്താവായി മാറുന്നു. ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് ക്രമക്കേടുകള്‍ നടത്തിയപ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അവര്‍ക്കിടയില്‍ ഇടനിലക്കാരുണ്ട്'-വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More