LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍. താന്‍ മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുളള കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമാണ് ശ്രീറാമിന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ശ്രീറാം ഹര്‍ജി സമര്‍പ്പിച്ചത്. 

മദ്യപിച്ച് വാഹനമോടിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതിയായ തനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഈ രണ്ട് കുറ്റങ്ങളും നിലനില്‍ക്കുന്നതല്ല. താന്‍ കുറ്റം ചെയ്തു എന്ന് വ്യക്തമാക്കുന്ന ഒരു തെളിവും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍നിന്ന് ഒഴിവാക്കണം എന്നാണ് ശ്രീറാം ഹര്‍ജിയില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യ

കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസും വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. വാഹനത്തില്‍ ഒപ്പം സഞ്ചരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുളളു. അതുകൊണ്ട് കേസില്‍ പ്രതിയാക്കുന്നത് നീതികരിക്കാനാവില്ല. തന്നെ കേസില്‍നിന്ന് ഒഴിവാക്കണം എന്നായിരുന്നു വഫ ഫിറോസിന്റെ ആവശ്യം. വഫയുടെ ഹര്‍ജി കോടതി ഇന്നാണ് പരിഗണിക്കുക. എന്നാല്‍ ശ്രീറാമിന്റെ വിടുതല്‍ ഹര്‍ജി ഇന്ന് പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More