കേരളത്തിൽ ഇന്ന് 7 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.27 പേർക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ-4 കോഴിക്കോട്-2 കാസർകോഡ്-1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 5 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. കാസർകോഡ്-24, എറണാകുളം-1 മലപ്പുറം-1 പാലക്കാട്-1 എന്നിങ്ങിനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 88332 പേരും ആശുപത്രികളിൽ 532 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16459 എണ്ണം നെഗറ്റീവാണ്.