LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു; ചരിത്ര കോണ്‍ഗ്രസിലെ അക്രമത്തില്‍ കേസ് എടുത്തില്ല - ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്ന് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി. വി സി പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് 2021 ഡിസംബര്‍ 8 ന് മുഖ്യമന്ത്രി ആദ്യം കത്തയച്ചുവെന്നും രാജ്ഭവനിലെത്തി മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തുവെന്നും ഗവര്‍ണര്‍ ആരോപിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാമത്തെ കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അയച്ച കത്ത് ജനുവരി 16ന് ലഭിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍വെച്ചാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടത്. 

2019-ലെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വെച്ച് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. രാജ്ഭവനില്‍ നിര്‍മ്മിച്ച വിഡിയോയല്ലെന്നും പി ആര്‍ ഡിയും  മാധ്യമങ്ങളും പുറത്തുവിട്ട വീഡിയോ ആണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷ് ഇടപെട്ട് അത് വിലക്കിയെന്നും ആരിഫ് മുഹമ്മദ്‌ ഖാന്‍ ആരോപിച്ചു. പ്രസംഗിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം അനുവദിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് 35 മിനുറ്റില്‍ കൂടുതല്‍ സംസാരിച്ചു. 95 മിനുട്ടിലേറെ സമയം തന്നെ വേദിയിലിരുത്തി. ചരിത്ര കോണ്‍ഗ്രസില്‍ നിശ്ചയിച്ച സമയക്രമം സംഘാടകന്‍ തെറ്റിച്ചു. അദ്ദേഹം സംസാരിച്ചത് ചരിത്രമല്ലെന്നും സി എ എയെക്കുറിച്ചും കേന്ദ്രസര്‍ക്കാരിനെക്കുറിച്ചാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ക്കെതിരെ വധശ്രമമുണ്ടായാല്‍ സ്വമേധയാ കേസ് എടുക്കണം. ഗവർണർക്കെതിരെയുള്ള കടന്നുകയറ്റം തിരിച്ചറിയാൻ രാജ്ഭവൻ പരാതിപ്പെടേണ്ടതുണ്ടോ? തൻ്റെ സ്റ്റാഫ് പൊലീസിനെ സമീപിക്കേണ്ട കാര്യമില്ല. 7 വര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്. വിഷയത്തില്‍ പൊലീസ് കേസ് എടുക്കാത്തിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. ഇന്നാട്ടില്‍ ഗവര്‍ണര്‍ പോലും സുരക്ഷിതനല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരോപിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More