LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നസ്ലിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയില്‍നിന്നെന്ന് സൈബര്‍ പൊലീസ്

യുവനടന്‍ നസ്ലിന്‍ കെ ഗഫൂറിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്തത് യുഎഇയില്‍ നിന്നാണെന്ന് സൈബര്‍ പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍നിന്നാണെന്നും പൊലീസിന്റെ ആവശ്യപ്രകാരം ഫേസ്ബുക്ക് ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും സൈബര്‍ പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് നസ്ലിന്‍ കാക്കനാട് സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ വ്യാജ ഐഡി ഉണ്ടാക്കി കരിയര്‍ നശിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയെന്നും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് നസ്ലിന്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കമന്റിട്ടെന്ന് ആരോപിച്ചാണ് ബിജെപി- സംഘപരിവാർ അനുകൂലികള്‍ നസ്ലിനെതിരെ സൈബർ ആക്രമണം നടത്തിയത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ അദ്ദേഹം ചീറ്റപ്പുലികളെ തുറന്നുവിട്ട വാര്‍ത്തയ്ക്കുതാഴെ 'ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാല്‍ ഈ രാജ്യം രക്ഷപ്പെട്ടേനെ' എന്നായിരുന്നു വ്യാജ അക്കൗണ്ടില്‍നിന്നും വന്ന കമന്റ്. അതേ വ്യാജ അക്കൗണ്ടില്‍നിന്നും ബിജെപിക്കും സംഘപരിവാറിനുമെതിരെ നിരവധി കമന്റുകള്‍ വന്നിരുന്നു.

സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത് തന്നപ്പോഴാണ് എന്റെ പേരില്‍ ആരോ ഒരാള്‍ ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുകയും പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്യുകയും ചെയ്ത വിവരം അറിയുന്നതെന്നും തനിക്ക് ഫേസ്ബുക്ക് അക്കൌണ്ടില്ലെന്നുമായിരുന്നു നസ്ലിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്റെ പേരുപയോഗിച്ച് എവിടെ നിന്നോ ഏതോ ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ പഴി കേള്‍ക്കേണ്ടിവരുന്നത് വേദന തരുന്ന കാര്യമാണ്. എന്റെ സിനിമ കാണുന്നത് നിര്‍ത്തി എന്നുവരെ മെസേജ് അയച്ചവരുണ്ട്. ഇത് ചെയ്തത് ആരായാലും എന്റെ ഭാഗത്തുനിന്ന് ചിന്തിച്ചുനോക്കൂ, നിങ്ങളുടെ പ്രവൃത്തി എന്നെ എത്ര വേദനിപ്പിക്കുമെന്ന്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും എനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കണം'-എന്നാണ് നസ്ലിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More