LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ.എം.ഷാജിയെപ്പോലുള്ള വികൃതമനസ്സുകള്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു - മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരായി കെ.എം.ഷാജി എംഎല്‍എ ഇട്ട ഫേസ് ബുക്ക്‌ പോസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ഇത്തരത്തില്‍ ഒരു കുറിപ്പ് എംഎല്‍എ ആയിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുണ്ടായി എന്ന് വിശ്വസിക്കാനേ തനിക്ക് പറ്റുന്നില്ല എന്നാ മുഖവുരയോടെ എഫ് ബി പോസ്റ്റ്‌ മുഴുവനായി വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

റംസാന്‍ മാസത്തിലെ സക്കാത്ത് ദാനം എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഒപ്പം വിഷു കൈനീട്ടം കൂടി നല്‍കണമെന്നും ആക്ഷേപ ഹാസ്യം കലര്‍ന്ന തരത്തില്‍ പോസ്റ്റിട്ട ഷാജി എംഎല്‍എ, ഈ തുകയില്‍ നിന്നാണ് ശുക്കൂര്‍ വധക്കേസിലെ പ്രതികളായ ജയരാജനേയും രാജേഷിനെയും രക്ഷിക്കാന്‍ വന്‍കിട വക്കീലന്മാര്‍ക്കുള്ള ഫീസ്‌ കണ്ടെത്തുന്നതെന്നും ആക്ഷേപിക്കുന്നുണ്ട്.

ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ പോസ്റ്റിട്ട ഷാജിക്കെതിരെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിതന്നെ വിശദീകരണം ചോദിക്കുമെന്നാണ് കരുതുന്നത് എന്നു പറഞ്ഞ മുഖ്യമന്ത്രി കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുസ്ലീം ലീഗും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കാനും മറന്നില്ല.

മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധില്‍ നിന്നാണൊ വക്കീലന്മാര്‍ക്ക് ഫീസ്‌ നല്‍കുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയാത്ത സാധാരാണക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വികൃത മനസ്സുള്ളവര്‍ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More