LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എല്‍ഡിഎഫ് മനുഷ്യശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍

എല്‍ഡിഎഫിന്റെ  മനുഷ്യമഹാശൃംഖലയില്‍  പങ്കെടുത്ത മുസ്‍ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ കെ.എം ബഷീറിനെ  സസ്പെന്‍റ് ചെയ്തു. മനുഷ്യമഹാശൃംഖയിൽ പങ്കെടുത്തതിന്  ബഷീറിനോട് ലീ​ഗ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആണ്‌ വിശദീകരണം തേടിയത്‌. ബഷീര്‍ നല്‍കിയ വിശദീകരണം തള്ളിയാണ് നേതൃത്വം അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. മാധ്യമങ്ങളിലൂടെ യുഡിഎഫി- നേയും നേതാക്കളേയും ഇകഴ്ത്തി സംസാരിച്ചതിന്റെ പേരിലാണ് നടപടി എന്ന് ലീ​ഗ് നേതാവ് ഉമ്മർപാണ്ടികശാല അറിയിച്ചു. നടപടി ബഷീർ ചോദിച്ചു വാങ്ങിയതാണെന്നും, പാർട്ടിയിൽ അഭിപ്രായഭിന്നതയില്ലെന്നും ഉമ്മർ പറഞ്ഞു.

താൻ പ്രകടിപ്പിച്ചത്‌ സാധാരണക്കാരന്റെ വികാരമാണെന്നും മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമൂഹത്തിന് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നൽകിയതെന്നും കെ.എം ബഷീർ പ്രതികരിച്ചിരുന്നു. സമരത്തിന് നേതൃത്വപരമായി പങ്ക് വഹിക്കേണ്ടത് കോൺഗ്രസായിരുന്നു. എന്നാൽ അത് കൃത്യമായി കോൺഗ്രസ് നടത്തിയില്ല. മുല്ലപ്പള്ളിയുടെ നിലപാട് ഈ ക്യാമ്പയിന്റെ ഐക്യത്തിന് തിരിച്ചടിയായെന്നും ബഷീർ അഭിപ്രായപ്പെട്ടിരുന്നു.

മനുഷ്യശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു  പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്നലെ പ്രതികരിച്ചത്. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തെ ലീ​ഗ് നിയമസഭകക്ഷി നേതാവ് എം.കെ മുനീറും പിന്തുണച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More