LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തബ് ലീഗി സമ്മേളനത്തി​ൽ സംബന്ധിച്ച 11 വിദേശികള്‍ അറസ്റ്റില്‍

‍ഡൽഹി നിസാമുദ്ദീൻ  തബ് ലീഗി സമ്മേളനത്തി​ൽ സംബന്ധിച്ച11 വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിൽ നിന്നാണ് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഡോനേഷ്യ, മലേഷ്യ പൗരൻമാരാണ് അറസ്റ്റിലായത്. ബീഹാറിലെ ബുക്സർ ജില്ലയിൽ നി​ന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ‍

ഡൽഹി തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്ത ഇവരെ പൊലീസ് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 14 ദിവസത്തെ ക്വാറന്റീൻ കാലവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ആർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്.‌ വിസാചട്ടം ലംഘന പ്രകാരമുള്ള കേസാണ് ഇവർക്കേതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്. ഇതേ കുറ്റത്തിന് മതചടങ്ങിൽ പങ്കെടുത്ത 10 ബംഗ്ലാദേശ് സ്വദേശികൾക്കെതിരേ സമസ്തിപുരിലും പൊലീസ് കേസെടുത്തിരുന്നു.

Contact the author

Web Desk