LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മലപ്പുറത്ത് രോ​ഗം ഭേദമായി നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

സംസ്ഥാനത്ത് കൊവിഡ്-19 രോ​ഗം മാറി നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു. മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിയാണ് മരിച്ചത്. 85 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. വൃക്കരോ​ഗത്തിനും ചികിത്സയിലായിരുന്നു. കൊവിഡിന് ചികിത്സയിലായിരിക്കെ ഇദ്ദേഹത്തെ നിരവധിതവണ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.

ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് വീരാൻ കുട്ടിക്ക് കൊവിഡ് പകർന്നതെന്നാണ് നി​ഗമനം. അതേ സമയം മകന് രോ​ഗലക്ഷണം ഉണ്ടായിരുന്നില്ല. ഇയാളുടെ അവസാനത്തെ രണ്ട് പരിശോധനാ ഫലങ്ങളും നെ​ഗറ്റീവായിരുന്നു. മൂന്ന് ദിവസം മുമ്പാണ് പരിശോധനാ ഫലം വന്നത്. ഇതിനാൽ ഇയാൾക്ക് രോ​ഗം ഭേദമായി എന്ന നി​ഗമനത്തിലായിരുന്നു ഡോക്ടർമാർ. ഇയാളുടെ സ്രവം ഒരിക്കൽ കൂടി പരിശോധിക്കും. ഇതിന് ശേഷമാണ് മൃതദേഹം സംസ്കരിക്കുന്ന പ്രോട്ടോക്കോൾ തയ്യാറാക്കുക.

Contact the author

Web Desk