ബര്‍ലിന്‍: യൂറോപ്പില്‍ രോഗബാധയില്‍ ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 300 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 16 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,352 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,41,397- ആണ്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലാകെ 300 ഉം അതില്‍ താഴെയുമായി പിടിച്ചുനിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞു.
മരണ,രോഗീനിരക്കിലെ യൂറോപ്യന്‍ താരതമ്യവും ജര്‍മ്മനിയുടെ മികവും
എന്നാല്‍ യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍ ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,352 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഇറ്റലിയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 22,745 ആണ്, , സ്പെയിനില്‍ 20,002 ഉം ഫ്രാന്‍സില്‍ 18,681 ഉം ബ്രിട്ടനില്‍ 14,576 പേരുമാണ് ഇതുവരെ കോവിഡ് -19 ബാധിച്ചു മരണപ്പെട്ടത്.