LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'എന്റെ മുന്നറിയിപ്പ് ശ്രദ്ധിച്ച സര്‍ക്കാറിന് നന്ദി': രാഹുല്‍ ഗാന്ധി

ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയിടണമെന്ന നിർദേശം സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. കോവിഡ് മൂലം ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ഈ സാമ്പത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്നും ആയിരുന്നു രാഹുല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ്. 

അതോടെ, നേരിട്ടുള്ള വിദേശനിക്ഷേപ നയത്തില്‍ ഇന്ത്യ മാറ്റം വരുത്തിയ ഇന്ത്യ, അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളില്‍ നേരിട്ടുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയാണ് പുതുതായി കൊണ്ടുവന്നത്. നേരത്തേ പാക്കിസ്ഥാനും ബംഗ്ലദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ നന്ദി പ്രകടനം. 'എന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നതിനും എഫ്ഡിഐ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നതിനും ഞാൻ സർക്കാരിനോട് നന്ദി പറയുന്നു' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Contact the author

National Desk