ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേര്.
ബര്‍ലിന്‍: കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 114 പേരുടെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,538 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,43,724 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്. എന്നാല്‍ ഇന്നലെ വരെയുള്ള കഴിഞ്ഞ നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നലത്തെ തുടര്‍ച്ചയെന്നോണം ഇന്ന് രേഖപ്പെടുത്തിയത് ഇന്നലത്തെ നിരക്കില്‍ നിന്ന് 114 ന്റെ കുറവാണ്. ഇത് ആശ്വാസം പകരുന്ന കണക്കാണ്.
മരണ,രോഗീനിരക്കിലെ യൂറോപ്യന്‍ താരതമ്യവും ജര്‍മ്മനിയുടെ മികവും
എന്നാല്‍ യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍ ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,538 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഇറ്റലിയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 23,227 ആണ്, , സ്പെയിനില്‍ 20,639- ഉം ഫ്രാന്‍സില്‍ 19,323 ഉം ബ്രിട്ടനില്‍ 15,464 പേരുമാണ് ഇതുവരെ കോവിഡ് -19 ബാധിച്ചു മരണപ്പെട്ടത്.