ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ഷര്‍ജീല്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ജനുവരി 16-ന് അലിഗണ്ഡ് മുസ്ലിം സർവകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിൽ രാജ്യവിരുദ്ധ പരാമർശങ്ങളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അസമിലും, യുപിയിലും ഷര്‍ജീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അരുണാചല്‍പ്രദേശിലും, മണിപ്പൂരിലും, ഡല്‍ഹിയിലും ഷർജീലിനെതിരെ കേസുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന് ബാഗിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ മുഖ്യസംഘാടകനാണ് ഷർജീൽ.