ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 160 പേര്.
കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 160 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 56 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,862 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,47,812 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്.
വെള്ളിയാഴ്ച വരെയുള്ള നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്ശനിയാഴ്ചത്തെ തുടര്‍ച്ചയെന്നോണം ഞായറാഴ്ച് രേഖപ്പെടുത്തിയത് മരണനിരക്കില്‍ 114 ന്റെ കുറവാണ്. തിങ്കളാഴ്ച വീണ്ടും 86 ന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് 56 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ ഉണ്ടായി എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ഡാറ്റ പരിശോധിക്കുമ്പോള്‍ ഇത് ഉയരാനുള്ള സാധ്യത വളരെ വിരളമാണ്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.
മരണ,രോഗീനിരക്കിലെ യൂറോപ്യന്‍ താരതമ്യവും ജര്‍മ്മനിയുടെ മികവും
എന്നാല്‍ യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍ ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,862 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഇറ്റലിയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 24,114 ആണ്, , സ്പെയിനില്‍ 20,852- ഉം ഫ്രാന്‍സില്‍ 20,265 ബ്രിട്ടനില്‍16,509 പേരുമാണ് ഇതുവരെ കോവിഡ് -19 ബാധിച്ചു മരണപ്പെട്ടത്.