രാജ്യത്ത് 18601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3252 പേർ കൊവിഡ് രോഗമുക്തരായി. രാജ്യത്ത് കൂടുതല്‍ ജില്ലകള്‍ കൊറോണ വൈറസ് മുക്തമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 705 പേര്‍ക്ക് രോഗം ഭേദമായി. രോഗ മുക്തമാവുന്നവരുടെ തോത് 17.48 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യയിലെ 61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 61 ജില്ലകളാണ് കോവിഡ് മുക്തമായതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുജറാത്തിലെ ലാത്തൂർ ഉസ്മാനാബാദ് മഹാരാഷ്ട്രയിലെ വാഷിം എന്നീ ജില്ലകൾ രോഗമുക്തമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.