LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ; ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി

ചൈനയിൽ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി.  1459 പേര്‍ക്കുകൂടി കൊറോണ വൈറസ് ചൈനീസ് ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5974 ആയി. ഇതിൽ 1,239 പേരുടെ നില ​ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി.

ചൈനയിലെ വുഹാന് സമീപത്തെ ഹുബൈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ (125) കൊറോണ വൈറസ് ബാധമൂലം മരിച്ചത്. പ്രദേശത്തെ 3,554 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയിലും അതീവ ജാഗ്രത തുടരുകയാണ്.  ബെംഗളൂരുവില്‍ നാല് പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 8 ദിവസത്തിനിടെ 3275 പേരെ ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കി. ചൊവ്വാഴ്ച മാത്രം 224 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനയില്‍ ഒരാള്‍ക്ക് പോലും വൈറസ് ബാധയുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങള്‍  തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്നും ഹുബെ പ്രവിശ്യയിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഫ്രാൻസ്, ദക്ഷിണ കൊറിയ, കാനഡ, ബ്രിട്ടൻ, തുടങ്ങിയ രാജ്യങ്ങളും ഉടന്‍തന്നെ വുഹാനില്‍നിന്നും തങ്ങളുടെ പൌരന്മാരെ തിരിച്ചുവിളിച്ചേക്കും.  മലേഷ്യയിലും ജര്‍മ്മനിയിലും മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തായ്ലാന്‍ഡില്‍ ആറു പേരില്‍കൂടെ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More