LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഎഇയിൽ രണ്ടു മലയാളികൾ കൂടി മരിച്ചു

യുഎഇയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരിച്ചു. കണ്ണൂർ കടവത്തൂർ സ്വദേശി എടവന ഷക്കീർ, മഞ്ചേശ്വരം  മജീര്‍പ്പള്ളത്തെ അബ്ദുല്‍ ഹമീദ് എന്നിവരാണ് മരിച്ച മലയാളികൾ. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു ഹമീദിനെ 20 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കണ്ണൂർ കടവത്തൂർ കരിയാട് വലവീട്ടിൽ എടവന ആയിഷ-മൊയ്തീൻ ദമ്പതികളുടെ മകൻ ഷക്കീർ രണ്ടാഴ്ചയായി അജ്മാൻ ജിഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊക്കകോള കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. മരിച്ചരുടെ മൃതദേഹങ്ങൾ യുഎഇയിൽ തന്നെ സംസ്കരിക്കും.

കൊവിഡ് ബാധിച്ച് ​ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 15 ആയി. ഇവരിൽ 11 പേർ യുഎഇയിലാണ് മരിച്ചത്. ലോകത്താകെ കോവിഡ് ബാധിച്ച് 42 മലയാളികളാണ് മരിച്ചത്.  23 പേർ മരിച്ചത് അമേരിക്കയിലാണ്.

യുഎഇയിൽ  490 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് മൂലം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7755 ആയി ഉയർന്നു. ഇതുവരെ രാജ്യത്ത് 46 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 83 പേർ കൊവിഡിൽ നിന്ന് മുക്തി നേടി.  രാജ്യത്ത് ആകെ 1443 പേരാണ് കോവിഡിനെ അതിജീവിച്ചത്.

Contact the author

Web Desk