ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 224 പേര്.
കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 224 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 64 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ൦ 5,086 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,48,453 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്.
വെള്ളിയാഴ്ച വരെയുള്ള നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ചത്തെ തുടര്‍ച്ചയെന്നോണം ഞായറാഴ്ച് രേഖപ്പെടുത്തിയത് മരണനിരക്കില്‍ 114 ന്റെ കുറവാണ്. തിങ്കളാഴ്ച വീണ്ടും 86 ന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ ചൊവ്വാഴ്ച 56 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ ഉണ്ടായത്. ഇന്നതില്‍ വീണ്ടും 64 പേരുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.
എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ഡാറ്റ പരിശോധിക്കുമ്പോള്‍ ഇത് ഉയരാനുള്ള സാധ്യത വളരെ വിരളമാണ്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.