LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

24 മണിക്കൂറിനിടെ 1,400 ലധികം പേര്‍ക്കു കൂടി കൊവിഡ്

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,400 ലധികം പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോ​ഗികളുടെ എണ്ണം 21,000 കടന്നു. വൈറസ് ബാധിച്ച് 41 പേര്‍ കൂടി മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 681 ആയി ഉയര്‍ന്നു. 16,454 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,257 പേര്‍ രോഗമുക്തി നേടി. ആകെ രോഗികളില്‍ 77 പേര്‍ വിദേശികളാണ്.  ഇന്ത്യയില്‍ വെച്ചാണ് ഇവർക്ക് കൊവിഡ് ബാധിച്ചത് .

ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്‌തത് മഹാരാഷ്ട്രയിലാണ്. 269 പേരാണ്  മരിച്ചത്. ഇവിടെത്തന്നെയാണ് ഏറ്റവും കൂടുതൽ രോ​ഗികളുള്ളത്. 5,600 ലധികം പേര്‍ക്ക് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു.  ഗുജറാത്ത് 108, മധ്യപ്രദേശ് 80, ഡല്‍ഹി 48, രാജസ്ഥാന്‍ 27, ആന്ധ്രപ്രദേശ് 24, തെലങ്കാന 23- ഇങ്ങനെയാണ് മരിച്ചവരുടെ സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക് . ഗുജറാത്തില്‍ 2,407 രോ​ഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ എണ്ണം 2,248 ആയി. ഇവിടെ 48 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്.

രാജ്യത്ത് ഇതുവരെ 5,00,542 സ്രവസാംപിളുകള്‍ പരിശോധിച്ചു.  ഇതില്‍ 21,727 സാംപിളുകള്‍ പോസിറ്റീവ് ആയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്  മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

Contact the author

Web Desk