സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 8 പേർ ഇന്ന് കോവിഡ് മുക്തരായി. കാസർകോട് 6 പേരും, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുമാണ് രോഗ മുക്തമരായത്. 447 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച 4 പേർ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 2 പേർ വിദേശത്ത് നിന്ന് എത്തി. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 23876 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 148 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 21334 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.