LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നുമുതല്‍ വൈകുന്നേരം 5 മണിയ്ക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയത്തിൽ മാറ്റം. ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ച് മണിയിലേക്ക് മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രി സഭാ അവലോകന യോഗവും അതിനനുസരിച്ച് നേരത്തെയാക്കുമെന്നും റിപ്പോർട്ട് ഉണ്ട്. 

റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് അഞ്ച് മണിയിലേക്ക് മാറ്റിയത്. വൈകീട്ട് 6-നും 7-നും നോമ്പു തുറ സമയമായതിനാലാണ് വാർത്താസമ്മേളനം 5 മണിയിലേക്ക് മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി ദിവസേന ആറ് മണിമുതൽ ഏഴ് വരെയായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 447 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച  4 പേർ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 2 പേർ വിദേശത്ത് നിന്ന് എത്തി. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം പിടിപെട്ടത്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More