കോട്ടയത്ത് ചുമട്ട്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രത. കോട്ടയം മാർക്കറ്റിലെ തൊഴിലാളിക്കാണ് അസുഖം സ്ഥിരീകരിച്ചത്. അസുഖം കണ്ടെത്തുന്നതിന് തൊട്ട് തലേദിവസം വരെ ഇയാൾ മാർക്കറ്റിൽ എത്തിയത് പ്രദേശത്ത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. മാർക്ക് കഴിഞ്ഞ ദിവസം തന്നെ സമ്പൂർണമായി ആടച്ചു. മാർക്കറ്റും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അഗ്നി ശമന സേനയും മുൻസിപ്പൽ ജീവനക്കാരും ചേർന്നാണ് പ്രദേശം അണുവിമുക്തമാക്കുന്നത്.
ലോക്ഡൗൺ കാലത്തും മാർക്കറ്റ് സജീവമായിരുന്നു. പാലക്കാട് നിന്നും ചരക്കുമായി വന്നയാൾക്ക് കൊവിഡ് നീരീക്ഷണത്തിലായിരുന്ന സാഹചര്യത്തിലാണ് ചുമട്ട് തൊഴിലാളിയെ പരിശോധനക്ക് വിധേയമാക്കിയത്. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 50 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജില്ലയിൽ 3 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ പൊലീസും ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കി. ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലെക്ക് മാറിയതോടെ സത്യവാങ്മൂലം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ നടപടികൾ ആരംഭിച്ചു.