സർക്കാരിന്റെ സാലറി ചലഞ്ചിനെ വിമർശിച്ച പൊലീസുകാരന് സസ്പെൻഷൻ. സാലറി ചലഞ്ചിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചതിന് കാസർകോട് സിവിൽ പൊലീസ് ഓഫീസർ രജീഷ് തമ്പിലത്തിനെയാണ് സസ്പെന്റ് ചെയ്തത്. വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥാനാണ് ഇയാൾ. പണിയെടുത്താൽ കൂലി കൊടുക്കണന്ന് ഇയാൾ വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടതിനാണ് ശിക്ഷ. കാസർകോട് എസ്പിയാണ് രജീഷിനെതിരെ നടപടി എടുത്തത്. അന്വേഷണ വിധേയമായാണ് സസ്പെന്റ് ചെയ്തത്.
കൊറോണ പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിനായാണ് സർക്കാർ ഉദ്യോഗസ്ഥരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കാൻ സർക്കാർ തിരുമാനിച്ചത്. പൊലീസുകരെയും ആരോഗ്യ പ്രവർത്തകരെയും ഇതിൽ നിന്ന് ഒഴിവാക്കയിരുന്നില്ല. ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെയാണ് രജീഷ് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്.