ബര്‍ലിന്‍: കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 114 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 71 പേരുടെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം (ശനി) മരണപ്പെട്ടത് 185 പേരാണ്.
ജര്‍മ്മനിയില്‍ ഇതുവരെ൦ 5,877 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,56,513 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു സ്പെയിന്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്. ചെറിയ കയറ്റിറക്കങ്ങള്‍ ദൃശ്യമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ഡാറ്റ പരിശോധിക്കുമ്പോള്‍ ഇത് ഉയരാനുള്ള സാധ്യത വളരെ വിരളമാണ്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.