LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുസ്ലീംലീഗ് സസ്പെന്റ് ചെയ്ത കെ.എം. ബഷീര്‍ വീണ്ടും ഇടത് വേദിയില്‍

മനുഷ്യമഹാശൃംഘലയിൽ പങ്കെടുത്തതിന്റെ പേരിൽ മുസ്ലീംലീ​ഗിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട ലീ​ഗ് പ്രാദേശിക നേതാവ് വീണ്ടും ഇടതുമുന്നണിയുടെ വേദിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യൻ നാഷ്ണൽ ലീ​ഗ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് നടത്തുന്ന ഏകദിന ഉപവാസ സമരത്തിലാണ് ബഷീർ പങ്കെടുത്തത്. മലപ്പുറത്താണ് ഉപവാസം സംഘടിപ്പിച്ചത്.

പാർട്ടിമാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പാർട്ടി വലുതെന്നോ ചെറുതെന്നോ നോക്കാതെ ജനാധിപത്യവിശ്വാസികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ  പങ്കെടുക്കുമെന്ന് കെ.എം. ബഷീർ മാധ്യമങ്ങളോട് പറഞ്ഞു. ഐഎൻഎലിലേക്ക് പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ഉപവാസ സമരം ഉ​ദ്ഘാടനം ചെയ്തു. കെ.എം. ബഷീറിന് പുറമെ കെ.ഇ.എൻ. കുഞ്ഞു മുഹമ്മദ് ഉൾപ്പെടെ രാഷ്ടീയ സാമൂ​ഹ്യ സാംസ്കാരിക രം​ഗത്തെ പ്രമുഖർ ഉപവാസ സമര വേദിയിൽ സംസാരിച്ചു. മുസ്ലീംലീ​ഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എം. ബഷീറിനെ ഒരു വർഷത്തേക്കാണ് പാർട്ടിൽ നിന്ന് സസ്പെന്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More