LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍കോട് മാധ്യമ പ്രവര്‍ത്തകന് രോഗം

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം-6 തിരുവനന്തപുരം-2, കാസര്‍കോട്-2 എന്നിങ്ങനെയാണ് രോ​ഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.  കൊല്ലം ജില്ലയിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖ ബാധിതരായത്. ഒരാൾ ആന്ധ്രയിൽ നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്ന് എത്തിയതാണ്. കാസർകോഡ് 2 പേർ സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത് . രോ​ഗം ബാധിച്ച 3 പേർ ആരോ​ഗ്യ പ്രവർത്തകനാണ്. കാസർകോട് രോ​ഗം ബാധിച്ച ഒരാൾ ​ദൃശ്യമാധ്യമ പ്രവർത്തകനാണ്. ഇയാൾക്ക് രോ​ഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

10 പേർ ഇന്ന് രോ​ഗ മുക്തരായി. കണ്ണൂർ-3, കാസര്‍കോട്-3 കോഴിക്കോട്-3 പത്തനംതിട്ട-1 എന്നിങ്ങനെയാണ് രോ​ഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഇതുവരെ 495 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇവരിൽ 123 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീടുകളിൽ നീരീക്ഷണത്തിലാണ്. ഇവരിൽ 51 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.  84ഇന്ന് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സമൂഹവുമായി നിരന്തര സമ്പർക്കത്തിലേർപ്പെട്ട 875 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇവരിൽ 801 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ, വയനാട് ജില്ലകളിൽ ആരും കോവിഡ് ബാധിച്ചു ചികിത്സയിലില്ല.

102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ടസ്പോട്ടുകൾ ഉള്ളത്. ഇടുക്കിയിലെ വണ്ടിപ്പെരിയാർ കാസർകോട് അജാനൂർ എന്നിവിടങ്ങളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.

Contact the author

Web Desk