LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സർക്കാറിന് സുതാര്യതയില്ല; വീഴ്ചകൾ യുഡിഎഫ് തുറന്നു കാട്ടുമെന്ന് കുഞ്ഞാലിക്കുട്ടി

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഇറക്കിയ ഓർഡിനൻസും കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. കൊവിഡ്  മാത്രമല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കൊവിഡ് കൊണ്ട് സർക്കാരിന് അധിക ചെലവൊന്നും ഉണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ സാമ്പത്തിക നയങ്ങളാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. അഞ്ചിലധികം സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും കേന്ദ്രത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർക്കാറിന്റെ വീഴ്ചകൾ തുറന്നു കാട്ടണമെന്ന് ഇന്നലെ ചേർന്ന യുഡിഎഫ് യോ​ഗം തീരുമാനിച്ചു. ദിവസങ്ങൾ കടന്നുപോകുമ്പോൾ കാര്യങ്ങൾ ​ഗുരുതരമാകുന്നു. എല്ലാം മഹത്തായ നേട്ടമെന്ന് സർക്കാർ പറയുന്നതിൽ കാര്യമില്ല. സാമൂഹ്യ വ്യാപന ഭീഷണിയുണ്ടോ എന്ന് പറയാനാകില്ല. നല്ല സന്ദേശമല്ല സർക്കാർ പുറത്തുവിടുന്നത്. സൗകര്യങ്ങൾ ഒരുക്കിയെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. പ്രവാസികൾ തിരിച്ച് വരുമ്പോൾ ക്രെഡിറ്റ് എടുക്കാനാണ് നോർക്ക മാത്രം മതിയെന്ന് പറയുന്നത്. നോർക്ക ഒരു മേശയും കസേരയുമിട്ടിരുന്നാൽ എല്ലാമാവില്ല. KMCC യെ പോലും ഒന്നിലും സഹകരിപ്പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More