LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് 1463 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് 1463 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെയാണ് ഇത്രയും പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. 60 പേർ മരിച്ചു. ഇതോടെ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 886 ആയി.  രോ​ഗബാധിതരുടെ ആകെ എണ്ണം 28380 ആയി. 21132 പേര്‍ ചികിത്സയിലാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു വ്യക്തമാക്കി. ​​രാജ്യത്ത് ആകെ 6362 പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോ​ഗികളുള്ളത്. സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 8000 കവിഞ്ഞു. ​ഗുജറാത്താണ് തൊട്ടുപിന്നിൽ. ഇവിടെ രോ​ഗികളുടെ എണ്ണം 3300 ആയി. ഡൽഹിയിൽ രോ​ഗികളുടെ എണ്ണം 3000 ത്തോട് അടുക്കുകയാണ്. രാജസ്ഥാനിൽ ഇന്ന് 49 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോ​ഗ ബാധിതരുടെ എണ്ണം 2234 ആയി. അതേസമയം കഴിഞ്ഞ 14 ദിവസത്തിനിടെ 85 ജില്ലകളില്‍  കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 ജില്ലകളില്‍ 28 ദിവസത്തിനിടെ  കൊവിഡ് ബാധിതന്‍ പോലും ഇല്ലെന്നും ആരോഗ്യമന്ത്രാലയം  അറിയിച്ചു.

Contact the author

Web Desk