LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

24 മണിക്കൂറിൽ 62 മരണങ്ങൾ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക്

രാജ്യത്ത് കോവിഡ് മരണങ്ങൾ 934 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിൽ 62 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,543 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്. 6,868 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് 369 പേരാണ് മരിച്ചത്. ഇതുവരെ 8,590 പേർക്കാണ് രോഗം ബാധിച്ചത്. ഗുജറാത്തിൽ 3,548 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവൻ നഷ്ടമായി. മധ്യപ്രദേശിൽ 110 പേരാണ് മരിച്ചത്. 2,168 പേർ കോവിഡ് ബാധിതരാണ്.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേർക്ക് രോഗം പിടിപെട്ടു. കേരളത്തിൽ 481 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ മാത്രമാണ് ചികിത്സയിൽ തുടരുകയാണ്. ഇടുക്കി ജില്ലയിൽ 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി വൈകി വന്ന പരിശോധനാ ഫലങ്ങളാണ് പോസിറ്റീവ് ആയത്.

Contact the author

News Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More