LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എനിക്കറിയാം, നിങ്ങളും ഉടന്‍ അറിയും: ട്രംപ്

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ പ്രതികരണവുമായി യു.എസ് പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപ് രംഗത്ത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എനിക്കറിയാം, നിങ്ങളും വൈകാതെ അറിയും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 'എനിക്ക് നിങ്ങളോട് കൃത്യമായി പറയാൻ കഴിയില്ല, പക്ഷെ, എന്താണ് സംഭവമെന്ന വ്യക്തമായ ധാരണയുണ്ട്. എല്ലാം വൈകാതെ നിങ്ങളും അറിയും. അദ്ദേഹം എത്രയുംപെട്ടെന്ന് സുഖം സുഖം പ്രാപിക്കാൻ ആശംസിക്കുന്നു' എന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് പറഞ്ഞത്.

ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചുവെന്ന് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ചില്ല, കോമാ സ്റ്റേജിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്തായാലും, ഏപ്രിൽ 11 മുതൽ ഉത്തരകൊറിയൻ ഭരണാധികാരി അപ്രത്യക്ഷനാണ് എന്നത് വാസ്തവമാണ്. തലസ്ഥാനമായ പ്യോങ്യാങ്ങിലേക്ക് ചൈനീസ് മെഡിക്കല്‍ ടീം യാത്രയായ വിവരം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകൾ വന്നിരുന്നു. എന്നാല്‍ കിമ്മിന്റെ ആരോഗ്യ വിവരവുമായി ബന്ധപ്പെട്ട് ചൈനയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

'കിം ജോങുമായി വളരെ നല്ല ബന്ധമാണ് എനിക്കുള്ളത്. ഞാനല്ലായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ കൊറിയയുമായി യുദ്ധത്തിലായിരുന്നേനെ' എന്നുകൂടെ പറഞ്ഞ ട്രംപ് കിമ്മിനും അത് നന്നായി അറിയാമെന്നും പറഞ്ഞു. കിം ജീവനോടെതന്നെ ഉണ്ടെന്നും ആരോഗ്യവാനാണെന്നും ദക്ഷിണ കൊറിയ ഇന്നലെ പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More