LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെത്തുടർന്നാണ് ഇന്നലെ ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഋഷി കപൂറിന്റെ ഭാര്യ നീതുവും മകനും ചലച്ചിത്രതാരവുമായ രൺബീർ കപൂറും മരണ സമയത്ത് കൂടെയുണ്ടായിരുന്നു.

2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. 

പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ.  രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ എന്നിവര്‍ സഹോദരന്മാരാണ്. 1970 ലെ 'മേരനാം ജോക്കറി'ലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 

Contact the author

News Desk