ജര്‍മ്മനിയില്‍ 48 മണിക്കൂറിനുള്ളില്‍ - 341 മരണം
ബര്‍ലിന്‍: കഴിഞ്ഞ 48 മണിക്കൂറിനകം മരണപ്പെട്ടത് 340 പേരാണ് ജര്‍മ്മനിയില്‍ കോവിഡ്-19 മൂലം മരണമടഞ്ഞത്. തിങ്കളാഴ്ച 99 ഉം ഞായറാഴ്ച 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇതോടെ ജര്‍മ്മനിയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6,467 ആയി. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ പ്രതിദിന മരണനിരക്ക് 309 പോയതൊഴിച്ചാല്‍ മിക്ക ദിവസങ്ങളിലും മരണനിരക്ക് 200 താഴെ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.
പുതിയ രോഗികളുടെ എണ്ണത്തിലും കുറവ്
കഴിഞ്ഞ 48 മണിക്കൂരിനുള്ളില്‍ ആകെ 2,781 പേര്‍ക്ക് മാത്രമാണ് ജര്‍മ്മനിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,61,539 ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഏറ്റവും കുറഞ്ഞ രോഗീ സ്ഥിരീകരണമാണ് ജര്‍മ്മനിയില്‍ നടക്കുന്നത്.
മരണ സംഖ്യ കുറഞ്ഞു നില്‍ക്കുമ്പോഴും രോഗികളുടെ വര്‍ദ്ധനവായിരുന്നു ജര്‍മ്മനിയുടെ പ്രധാന വെല്ലുവിളി. ഇതില്‍ നിന്ന് മുക്തി നേടുന്നതോടെ ജര്‍മ്മനിക്ക് കൊറോണ വൈറസിനെ അതിജീവിക്കല്‍ എളുപ്പമാകുമെന്നും ആ പാതയിലാണ് ജര്‍മ്മനി അതിവേഗം മുന്നേറുന്നത് എന്നുമാണ് കണക്കാക്കപ്പെടുന്നത്.