LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സാമ്പത്തിക സര്‍വ്വേ: രാജ്യം പിന്നോട്ട്

രാജ്യം പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാനായില്ലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്.  ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. അടുത്ത സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച 6 മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കാർഷിക വ്യാവസായിക മേഖലകളിൽ വളർച്ചാ നിരക്ക് കുറഞ്ഞു. നിലവിൽ 5 ശതമാനം വളർച്ചാ നിരക്ക്‌ മാത്രമാണ്‌ നേടാനായതെന്ന്‌ സമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. അടുത്ത വർഷത്തിൽ ധനകമ്മി കുറയുമെന്നും പ്രവചനമുണ്ട്​. ധനകമ്മി കുറച്ചാൽ മാത്രമേ രാജ്യത്ത്​ വളർച്ചയുണ്ടാകൂവെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

സർക്കാറി​​​ന്‍റെ അമിതമായ വിപണി ഇടപെടൽ തിരിച്ചടിയാവുമെന്ന്​ സാമ്പത്തിക സർവേ പ്രവചിക്കുന്നു. 2020-ൽ നികുതി പിരിവ്​ ലക്ഷ്യം കൈവരിക്കില്ല, നികുതിയിതര വരുമാനം സുസ്ഥിരമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യ വികസനമേഖലയിൽ സർക്കാറിനൊപ്പം സ്വകാര്യമേഖലയുടെ നിക്ഷേപവും വേണമെന്നും നിർദ്ദേശമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ജൂലൈ - സെപ്റ്റംബർ പാദത്തിൽ സാമ്പത്തിക വളർച്ച 4.5 ശതമാനമായി ഇടിഞ്ഞിരുന്നു. 2013-ന് ശേഷമുള്ള ഏറ്റവും കുറവ് വളർച്ചാനിരക്കാണിത്. വളർച്ചാ നിരക്ക് കുറഞ്ഞതിലൂടെ പ്രതിസന്ധിയിലായ സർക്കാർ, കോർപ്പറേറ്റ് ടാക്സ് ഉൾപ്പടെയുള്ള നികുതികൾ വെട്ടിക്കുറച്ചെങ്കിലും ഫലം കണ്ടില്ല. ധനമന്ത്രാലയത്തിൽ നിന്ന് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സംഘം സാമ്പത്തിക ശാസ്ത്രവിദഗ്ധർ ചേർന്നാണ് എക്കണോമിക് സർവേ തയ്യാറാക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More