സംസ്ഥാന സർക്കാർ ആയിരം കോടി രൂപ കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങൾക്കും മറ്റ് ചെലവുകൾക്കുമാണ് പണം കടമെടുക്കുന്നത്. ഇതിനുള്ള ഓൺലൈൻ ഓക്ഷൻ മെയ് അഞ്ചിന് നടക്കും. റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴിയാണ് ഇ ഓക്ഷൻ നടക്കുക. ഈ സമ്പത്തിക വർഷം രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ കടം എടുക്കുന്നത്. ഏപ്രിലിൽ ആറായിരം കോടിയാണ് കടം എടുത്തിരുന്നു. ആയിരം കോടി രൂപയാണ് ആദ്യം കടം എടുക്കുക. മൂന്ന് തവണയായി മൂവായിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
Also Read
ലോക്ഡൗൺ മൂലം സംസ്ഥാന സർക്കാറിന്റെ റവന്യു വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. 250 കോടി രൂപമാത്രമാണ് ഏപ്രിലിലെ സർക്കാറിന്റെ വരുമാനം. ലോട്ടറി മദ്യം റജിസ്ട്രേഷൻ എന്നിവയായിരുന്നു സർക്കാറിന്റെ പ്രധാന വരുമാന മാർഗങ്ങൾ. സർക്കാർ ഉദ്യോഗസ്ഥരുടെ 6 ദിവസത്തെ ശമ്പളം മാറ്റിവെക്കുന്നതിലൂടെ സംസ്ഥാന സർക്കാറിന് 350 കോടി രൂപ ലഭിക്കും .പക്ഷെ ഇത് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഈ പണം പോവുക.