LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളാ പൊലീസിൽ 'വനിത'കൾ പടിയിറങ്ങുന്നു

കേരളാ പൊലീസിൽ ഇനി വുമൺ പൊലീസ് ഉണ്ടാകില്ല. വനിതാ പൊലീസിന്‍റെ പേരിനൊപ്പമുണ്ടായിരുന്ന വുമൺ എന്ന വാക്ക് ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ലിംഗനീതി നടപ്പാക്കുന്നതിന്‍റെ  ഭാഗമായാണ്‌ പുതിയ നടപടി.

വനിതകൾ പുരുഷ പോലീസിനെ പോലെ സിവിൽ പൊലീസ് ഓഫീസർ എന്ന് ഉപയോ​ഗിക്കും. കൂടാതെ ബറ്റാലിയനിലെ  വനിതകൾ പൊലീസ് കോൺസ്റ്റബിൾ, ഹവിൽദാര്‍ എന്നും അറിയപ്പെടും. ഇതോടെ WCPO,WSCPO എന്നിവ ഒഴിവാകും.

1995-നുമുമ്പ്‌ പൊലീസ്‌ സർവീസിൽ പ്രവേശിച്ച വനിതകളെ പ്രത്യേക വനിതാ കേഡറായി നിലനിർത്തി. അതിന്‌ ശേഷമുള്ളവരെ ആൺ, പെൺ വ്യത്യാസമില്ലാതെ സംയോജിപ്പിച്ചിരുന്നു. തുടർന്ന് വനിതാ ബാച്ച്‌ 2001-ലാണ്‌  സർവീസിൽ കയറിയത്‌. ഇവരുടെ റാങ്ക്‌ പുരുഷന്മാരുടേതിന്‌ സമാനമായി മാറ്റിയിരുന്നു

Contact the author

Web Desk