കൊവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. ബ്രിട്ടനിൽ നഴ്സായ കുറുവിലങ്ങാട് മോരിപ്പള്ളി സ്വദേശി ഫിലോമിനാ ജോസഫാണ് മരിച്ചത്. ഓക്സ്ഫോർഡിലെ ആശുപത്രിയിൽ നഴ്സായിരുന്നു ഫിലോമിനാ ജോസഫ്. കൊവിഡ് ബാധിച്ച് 15 ദിവസമായി ചികിത്സയിലാരുന്നു. ആശുപത്രിയിലെ രോഗികളിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നത്.
ഇന്ത്യൻ സമയം രാവിലെ ഏഴ് മണിക്കാണ് മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഫിലോമിനയുടെ കുടുംബം ഇംഗ്ലണ്ടിലാണ്. ഓക്സ്ഫോർഡിൽ സംസ്കാരം നടക്കും.