LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

24 മണിക്കൂറിനിടെ 2293 രോഗികള്‍; ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 37,000 കടന്നു

ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,336 ആയി. ആരോഗ്യ മന്ത്രാലയ ഡേറ്റ പ്രകാരം കേസുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ കുതിപ്പാണ് ഇന്നലെ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2293 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 71 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേർ മരിച്ചു.

9950 പേർ ഇന്ത്യയിൽ രോഗമുക്തി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം 11506 കേസുകളുണ്ട്‌. 1879 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 485 പേര്‍ മരിച്ചു. ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഗുജറാത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 4721-ഉം മരണം 236-ഉം ആയി ഉയർന്നു. ഡൽഹി (3738), ആന്ധ്രാപ്രദേശ് (1463), മധ്യപ്രദേശ് (2719), രാജസ്ഥാൻ (2666), തമിഴ്നാട് (2526), തെലങ്കാനാ(1039), ഉത്തർപ്രദേശ് (2328) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.

അതേസമയം, ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് പിടിപ്പെട്ടതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഡയറക്ടർമാർക്ക് നൽകിയ നിർദേശം ഡൽഹി സർക്കാർ റദ്ദാക്കി. എങ്ങനെയാണ് കൊവിഡ് പിടിപ്പെട്ടതെന്ന് ആരോഗ്യപ്രവർത്തകരിൽ നിന്ന് മനസിലാക്കി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. 

Contact the author

National Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More