LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ്-19: താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തി ജര്‍മ്മനി

ജര്‍മ്മനിയില്‍ 48 മണിക്കൂറിനുള്ളില്‍ - 269 മരണം  

ബര്‍ലിന്‍കഴിഞ്ഞ  48 മണിക്കൂറിനകം മരണപ്പെട്ടത് 269 പേരാണ് ജര്‍മ്മനിയില്‍ കോവിഡ്-19 മൂലം മരണമടഞ്ഞത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച അവസാനിച്ച 48 മണിക്കൂറിനുള്ളില്‍ 341പേരാണ് ജര്‍മ്മനിയില്‍ മരണമടഞ്ഞത്. 

തിങ്കളാഴ്ച 99 ഉം ഞായറാഴ്ച 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇതോടെ ജര്‍മ്മനിയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6736 ആയി. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ പ്രതിദിന മരണനിരക്ക് 309 പോയതൊഴിച്ചാല്‍ മിക്ക ദിവസങ്ങളിലും മരണനിരക്ക് 200 താഴെ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞിട്ടുണ്ട്.  യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

പുതിയ രോഗികളുടെ എണ്ണത്തിലും കുറവ് 

കഴിഞ്ഞ 48 മണിക്കൂരിനുള്ളില്‍ ആകെ 2,538 പേര്‍ക്ക് മാത്രമാണ് ജര്‍മ്മനിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗീ വര്ദ്ധനാനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,64,077 ആയി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കുറഞ്ഞ രോഗീ സ്ഥിരീകരണമാണ് ജര്‍മ്മനിയില്‍ നടക്കുന്നത്.

മരണ സംഖ്യ കുറഞ്ഞു നില്‍ക്കുമ്പോഴും രോഗികളുടെ വര്ദ്ധനവായിരുന്നു ജര്‍മ്മനിയുടെ പ്രധാന വെല്ലുവിളി. ഇതില്‍ നിന്ന് മുക്തി നേടുന്നതോടെ ജര്‍മ്മനിക്ക് കൊറോണ വൈറസിനെ അതിജീവിക്കല്‍ എളുപ്പമാകുമെന്നും ആ പാതയിലാണ് ജര്‍മ്മനി അതിവേഗം മുന്നേറുന്നത് എന്നുമാണ് കണക്കാക്കപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More