കൊവിഡ് ബാധിച്ച് ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു. രണ്ട് മലപ്പുറം സ്വാദേശിയും ഒരു കണ്ണൂർ സ്വദേശിയും യുഎഇയിലാണ് മരിച്ചത്. അബുദാബിയിൽ മലപ്പുറം മൂർക്കനാട് സ്വദേശി മുസ്തഫ മരിച്ചു. 49 വയസ്സായിരുന്നു. എടപ്പാൾ സ്വദേശി ദുബായിൽ മരിച്ചു. 57 വയസ്സായിരുന്നു.
കണ്ണൂർ കേളകം സ്വദേശി തങ്കച്ചൻ ഷാർജയിൽ മരിച്ചു. 58 വയസ്സായിരുന്നു. ഇയാളുടെ ഭാര്യയും കൊവിഡ് ബാധിതയാണ്. ഇതോടെ യുഎഇയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 29 ആയി. സൗദി മദീനയിൽ മക്കരപ്പറമ്പ് സ്വദേശി ഹംസ അബൂബക്കർ മരിച്ചു. 58 വയസ്സായിരുന്നു