രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ കേരളത്തിലേക്ക് തിരിച്ചു. 26 വിദ്യാർത്ഥികളാണ് ബസിൽ കേരളത്തിലേക്ക് തിരിച്ചത്. മെഡിക്കൽ, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി പോയവരാണ് രാജസ്ഥാനിൽ കുടുങ്ങിയിത്. ഇവരെ നാട്ടിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി മുഖ്യന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാറിന്റെ ഇടപെടലാണ് ഇവരുടെ മടക്ക യാത്ര സാധ്യമാക്കിയത്.
ലോക്ഡൗണിനെ തുടർന്ന് ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് സ്വന്തം നാട്ടിൽ പോകാനാവാതെ രാജസ്ഥാനിലുള്ളത്. ഉത്തർപ്രദേശ് ഝാർഖണ്ഡ് അസം ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ സർക്കാർ ഇടപെട്ട് തിരിച്ചെത്തിച്ചിരുന്നു. തിങ്കളാഴ്ച ഇവർ കേരളത്തിൽ എത്തും. 2200 കിലോമീറ്ററാണ് ഇവർക്ക് താണ്ടേത്. കൊവിഡ് മുൻകരുതലുകൾ പാലിച്ചാണ് ഇവർ യാത്ര ചെയ്യുന്നത്.